കുന്നംകുളം ചൈതന്യ സ്പെഷ്യൽ സ്കൂളിന്റെ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പ്രാർത്ഥന ആലപിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ കളഭം തൊട്ട് സ്വീകരിച്ചു. നഗരസഭവൈസ് ചെയർമാൻ പി.ജി ജയപ്രകാശ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
ബാലസഹായ സമിതി പ്രസിഡന്റ് അജിത്ത് എം. ചീരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, നഗരസഭ വിദ്യാഭ്യാസ കലാ-കായിക സ്ഥിരം സമിതി അധ്യക്ഷയും കൗൺസിലറുമായ ആർഷ ജിജു, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ മിഷ സെബാസ്റ്റ്യൻ, കൗൺസിലർ ശ്രീജിത്ത് ആവേൻ, സ്‌കൂൾ പ്രിൻസിപ്പൽ ലിസി എൻ. ജെ., എ.എസ് ഗിരീഷ് കുമാർ, ബെൻസൺ വിൻസന്റ് എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിനുശേഷം നഗരസഭ വൈസ് ചെയർമാൻ പി.ജി ജയപ്രകാശ് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.



