കൂറ്റനാട്: തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 2025-26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും പത്താം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ആദരിക്കുന്ന ആദരം 2026 പരിപാടി ജൂൺ 9-ന് ചൊവാഴ്ച നടക്കും
രാവിലെ 9.30ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ
തൃത്താല എം.എൽ.എ. വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യും
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷത വഹിക്കും.
ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും നൂറുശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും അനുമോദിച്ച് ആദരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്



