ആകാശവാണി തൃശ്ശൂർ നിലയം നവതിയുടെ നിറവിൽ, 'ശ്രവ്യോത്സവം 2026 ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു


 ആകാശവാണി തൃശൂർ നിലയത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള 'ശ്രവ്യോത്സവം 2026'ൻ്റെ  ഉദ്ഘാടനം ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ നിർവഹിച്ചു. കേരള സംഗീത നാടക അക്കാദമി റീജിയണൽ തിയേറ്ററിൽ നടന്ന പരിപാടിയിൽ ആകാശവാണി തൃശൂർ പ്രോഗ്രാം മേധാവി സി. ആർ. ജയ  അധ്യക്ഷത വഹിച്ചു.


ആകാശവാണി തൃശൂർ പ്രോഗ്രാം എക്സിക്യൂട്ടീവ്  അഞ്ജു പി. അർജുനൻ , ലോക്കൽ അഡ്മിനിസ്ട്രേറ്റീവ് ഹെഡ്  പി.ജി. രാജേന്ദ്രൻ , ആകാശവാണി റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ  കെ. എ. മുരളീധരൻ, റിട്ട. അസിസ്റ്റന്റ് ഡയറക്ടർ ആർ. ശ്രീകണ്ഠൻ നായർ, റിട്ട. അസിസ്റ്റന്റ് ഡയറക്ടർ  ഡി. പ്രദീപ് കുമാർ, റിട്ട. അസിസ്റ്റന്റ് ഡയറക്ടർ  എസ്. നാരായണൻ നമ്പൂതിരി,   റിട്ട. അസിസ്റ്റന്റ് എഞ്ചിനീയർ പി. ആർ. വിപിൻകുമാർ, റിട്ട. പ്രോഗ്രാം എക്സിക്യൂട്ടീവ് ജി. കെ. ഗീത, റിട്ട. സീനിയർ അനൗൺസർ  കെ. ആർ. ചാർലി തുടങ്ങിയവർ സംസാരിച്ചു.


തുടർന്ന് സംഗീത സന്ധ്യ അരങ്ങേറി.

Post a Comment

Previous Post Next Post