പെരുമണ്ണൂരിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് കമ്മിറ്റി ആദരം 2026 അനുമോദനം സംഘടിപ്പിച്ചു


 ചാലിശ്ശേരി:പെരുമണ്ണൂർ ആറാം വാർഡ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആദരം 2026 സംഘടിപ്പിച്ചു.


എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


 ചടങ്ങ് വി.ടി ബലറാം എം എൽ എ ഉദ്ഘാടനം ചെയ്തു. 



മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് നന്ദൻ പെരുമണ്ണൂർ അധ്യക്ഷനായി 


കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായി. 


2025-26 അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും അബാക്കസ് ജൂനിയർ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടിയ മിഥുൻ കെ. ഹരിദാസിനും മൊമെന്റോ നൽകി ആദരിച്ചു.


ഡി.സി.സി ജനറൽ സെക്രട്ടറി കെ. ബാബു നാസർ, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സുനിൽ കുമാർ, പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈൻ പുളിയഞാലിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു,

മണ്ഡലം സെക്രട്ടറി ഗോപിനാഥൻ കുറുപ്പത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീപ് ചെറുവാശ്ശേരി, ബൂത്ത് പ്രസിഡന്റ് മൊയ്തീൻ കുട്ടി, പഞ്ചായത്ത് മെമ്പർമാരായ പ്രകാശ്, സജീഷ് കളത്തിൽ, മോനു ആലിക്കര,മുൻ മെമ്പർ ഫാത്തിമത് സിൽജ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post