തൃത്താല ബ്ലോക്ക് പഞ്ചായത്ത് ആദരം 2026 സംഘടിപ്പിച്ചു


 കൂറ്റനാട്: തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ആദരിക്കുന്ന ആദരം 2026 സദസ് സംഘടിപ്പിച്ചു



ചൊവ്വാഴ്ച തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ 

തൃത്താല എം.എൽ.എ. വി.ടി. ബൽറാം പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹിന അക്ബർ, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. പ്രജീഷ്, എസ്. ജിജി, പി. ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാവ മാളിയേക്കൽ, എം. റജീഷ്, ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സിജു തോമസ്, തൃത്താല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. പ്രസാദ്, ബ്ലോക്ക് സെക്രട്ടറി കെ.കെ. ചന്ദ്രദാസ്, എൻ.സി. അജയേഷ് എന്നിവർ സംസാരിച്ചു.

പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്കും പ്രത്യേക ആദരം നൽകി. വിദ്യാഭ്യാസ രംഗത്തെ മികവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

Post a Comment

Previous Post Next Post