ഹയർ സെക്കൻഡറി ക്ലാസ് ജൂലൈ 6-ന്


 സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ക്ലാസുകൾ ജൂലൈ ആറിന് തുടങ്ങും.


നേരത്തെ ജൂലൈ രണ്ടിന് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശന നടപടികളിലെ തീയതികളിൽ മാറ്റം വന്നതോടെയാണ് ക്ലാസ് ആരംഭിക്കുന്നത് വൈകിയത്.


ബുധനാഴ്ച മുതൽ കമ്യൂണിറ്റി ക്വാട്ട അപേക്ഷകൾ വിതരണം തുടങ്ങി. ജൂലൈ രണ്ടിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലൈ അഞ്ചിന് മുഖ്യഘട്ട പ്രവേശനം അവസാനിപ്പിക്കും.


സപ്ലിമെന്ററി ഘട്ടത്തിൽ കമ്യൂണിറ്റി ക്വാട്ടയിലേക്കുള്ള പ്രവേശനം ജൂലൈ 9നും 10നും നടക്കും. കമ്യൂണിറ്റി ക്വാട്ട പ്രവേശനം പൂർത്തിയാക്കിയ ശേഷം ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകൾ മെറിറ്റിലേക്ക് മാറ്റി പ്രവേശനം നടത്തും.


മെറിറ്റ് സീറ്റുകളിലേക്ക് പ്രോസ്പെക്ടസ് പ്രകാരമുള്ള തീയതികളിൽ പ്രവേശന നടപടി നടക്കുമെന്ന് അധികൃതർ പറഞ്ഞു.

Post a Comment

Previous Post Next Post