തൃത്താല: തൃത്താല നിയോജക മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതുജീവൻ നൽകുമെന്നും ജനങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും വി.ടി ബലറാം എം.എൽ.എ പറഞ്ഞു.
കൂറ്റനാട് രാജീവ് ഭവനിൽ നടന്ന യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, മുൻകാലങ്ങളിൽ ആരംഭിച്ച പദ്ധതികൾക്ക് തുടർച്ച ഉറപ്പാക്കി പുതിയ വികസന കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് തൃത്താല നിയോജകമണ്ഡലം ചെയർമാൻ ടി.കെ. സുനിൽകുമാർ അധ്യക്ഷനായി
കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
യു.ഡി.എഫ് കൺവീനർ എസ്.എം.കെ. തങ്ങൾ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.ഇ.എ. സലാം, ഡി.സി.സി വൈസ് പ്രസിഡന്റ് സി.എച്ച്. ഷൗക്കത്തലി, ജനറൽ സെക്രട്ടറിമാരായ പി.വി. മുഹമ്മദാലി, പി. ബാലൻ, പി.എ. വാഹിദ്, കെ. ബാബുനാസർ, പി. മാധവദാസ്, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി. അബ്ദുള്ളക്കുട്ടി, സി.എം. അലി മാസ്റ്റർ, കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കര, പഞ്ചായത്ത് പ്രസിഡന്റുമാരായ റംല വീരാൻകുട്ടി, ടി. ശശിരേഖ, ജയന്തി വിജയകുമാർ എന്നിവർ സംസാരിച്ചു.



