ഇടുക്കി പാമ്പനാറില്‍ നിര്‍മ്മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു


 തൊടുപുഴ: ഇടുക്കി പാമ്പനാറില്‍ നിര്‍മ്മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു. പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. തൊഴിലാളികള്‍ ആരും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ആളപായമില്ല.


ഇടുക്കി പാമ്പനാറില്‍ ദേശീയപാതയ്ക്ക് സമീപം നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്. മൂന്നു നിലയില്‍ പില്ലറുകളും ബീമുകളും മാത്രമാണ് ഉണ്ടായിരുന്നത്. മുകളിലത്തെ രണ്ടു നിലകള്‍ മാത്രമാണ് വാര്‍ത്തിരുന്നത്. മറ്റു ജോലികള്‍ നടന്നു വരികയായിരുന്നു


ദേശീയപാതയില്‍ നിന്നും അകലം പാലിക്കുന്നതിനു വേണ്ടി കെട്ടിടത്തിനും റോഡിനും ഇടയില്‍ കല്‍ക്കെട്ട് പണിതിരുന്നു. ഇതിനകത്ത് മണ്ണ് നിറച്ചിരുന്നു. ഇന്നലെ പെയ്ത മഴയില്‍ മണ്ണിലേക്ക് വെള്ളം ഇരുന്നതോടെ, കല്‍ക്കെട്ട് ഇടിഞ്ഞ് കെട്ടിടത്തിലേക്ക് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

Post a Comment

Previous Post Next Post