ചങ്ങരംകുളം മൂക്കുതല ചേലക്കടവിൽ വിദ്യാർത്ഥി തോട്ടിൽ വീണ് മരിച്ചു


 ചങ്ങരംകുളം : മൂക്കുതല ചേലക്കടവിൽ വിദ്യാർത്ഥി തോട്ടിൽ വീണ് മരിച്ചു. ചേലക്കടവ് സ്വദേശി പടിഞ്ഞാറവളപ്പിൽ മുഹമ്മദിന്റെ മകൻ മുർഷിദ് (14) ആണ് മരിച്ചത്.

വീടിന് സമീപത്തെ പാടശേഖരത്തിലെ തോട്ടിൽ സ്ഥാപിച്ചിരുന്ന മീൻവല പരിശോധിക്കാൻ തിങ്കളാഴ്ച പുലർച്ചെ പോയ മുർഷിദിനെ പിന്നീട് കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ തോട്ടിൽ വീണ നിലയിൽ കണ്ടെത്തി. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മൂക്കുതല ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മുർഷിദ്. മാതാവ്: മൈമൂന. സഹോദരങ്ങൾ: മുനീർ, മുഹ്സിൻ.


നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post