കുന്നംകുളത്തെ തഴയാതെ പുതിയ ബജറ്റ്


 മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച 

പുതുക്കിയ 2026-27 സംസ്ഥാന ബജറ്റില്‍ കുന്നംകുളം മണ്ഡലത്തിന് കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച 11.65 കോടി രൂപയുടെ വകയിരുത്തലുകള്‍ തുടരും.


കുന്നംകുളത്തിന് വേണ്ടി നേരത്തെ എ. സി മൊയ്തീൻ എംഎൽഎ നൽകിയ നിർദ്ദേശങ്ങൾ ഇത്തവണയും വെട്ടിച്ചുരുക്കാതെ നിലനിർത്തി. കുന്നംകുളം ബോയ്സ് സ്കൂള്‍ കോംപൗണ്ടില്‍ ശിക്ഷക് സദന്‍ നിര്‍മ്മാണത്തിന് 5 കോടി രൂപ, വെട്ടിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ സ്കീം & തിരുത്തിക്കാട് ബണ്ട് നവീകരണത്തിന് 2.5 കോടി രൂപ,


 ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂള്‍ കുന്നംകുളം ബാലന്‍സ് വര്‍ക്കിന് 1 കോടി, വേലൂര്‍ ചുങ്കം തയ്യൂര്‍ കോട്ടപ്പുറം കുമ്പളങ്ങാട് റോഡ് (5/500 മുതല്‍ 6/200 വരെ) ആധുനികവല്‍ക്കരണത്തിന് 1 കോടി, എരുമപ്പെട്ടി സബ് രജിസ്ട്രാര്‍ ഓഫീസ് നിര്‍മ്മാണത്തിന് 1 കോടി, 


കടവല്ലൂര്‍ കുണ്ടുതോട് - ചിറമനേങ്ങാട് തോട്ടില്‍ വിസിബി നിര്‍മ്മാണത്തിന് 65 ലക്ഷം, ചൊവ്വന്നൂര്‍ പുതുശ്ശേരി പടിക്കത്താഴം വിസിബി പുനരുദ്ധാരണം 50 ലക്ഷം എന്നീ പദ്ധതികളാണ് പുതുക്കിയ ബജറ്റിലും ഇടം പിടിച്ചത്

Post a Comment

Previous Post Next Post