എടപ്പാൾ: ജൂലൈ 11, 12 തീയതികളിൽ എടപ്പാളിൽ നടക്കുന്ന എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് വീ ഹബ്ബ് തവനൂർ മണ്ഡലം എം.എൽ.എ അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.
പ്രൊജക്ട് കൗൺസിൽ ചെയർമാൻ സയ്യിദ് എസ്.ഐ.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു.
സമസ്ത പൊന്നാനി താലൂക്ക് പ്രസിഡന്റ് വി.വി. അബ്ദുറസാഖ് ഫൈസി, കെ. സിദ്ധീഖ് മൗലവി അയിലക്കാട്, കേരള മുസ്ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ വാരിയത്ത് മുഹമ്മദലി അൻവരി, കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ സോൺ പ്രസിഡന്റ് സി.വി. അബ്ദുൽ ജലീൽ അഹ്സനി, എസ്.വൈ.എസ് എടപ്പാൾ സോൺ പ്രസിഡന്റ് പി. നജീബ് അഹ്സനി, എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ഫിനാൻസ് സെക്രട്ടറി പി. റഫീഖ് അഹ്സനി, ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുൽ മജീദ്, എസ്.എസ്.എഫ് എടപ്പാൾ ഡിവിഷൻ ജനറൽ സെക്രട്ടറി ഹുവൈസ് എന്നിവർ സംസാരിച്ചു.
ജൂലൈ 10 മുതൽ 12 വരെ നടക്കുന്ന ജില്ലാ സാഹിത്യോത്സവത്തിന്റെ ഭാഗമായി എടപ്പാൾ ടൗണിൽ പ്രത്യേകം സജ്ജീകരിച്ച വിവിധ വേദികളിലായി മത്സരങ്ങളും അനുബന്ധ പരിപാടികളും നടക്കുക.
സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രതിഭകളെ കണ്ടെത്തുകയും വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്.



