തൃശൂർ മൃഗശാലയിലെ അവസാനത്തെ സിംഹവും ചത്തു


 തൃശൂർ മൃഗശാലയിലെ അവശേഷിച്ച സിംഹവും ചത്തു. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന 15 വയസുകാരൻ ആകാശ് എന്ന സിംഹമാണ് ചത്തത്. ചികിത്സയിലായിരുന്നതിനാൽ ഇതിനെ പുത്തൂരിലേക്കു മാറ്റിയിരുന്നില്ല. തൃശൂർ ചെമ്പൂക്കാവിലെ മൃഗശാലയിലാണ് സിംഹത്തെ പാർപ്പിച്ചിരുന്നത്.


പ്രായാധിക്യത്താലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് സിംഹത്തിന്റെ മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. സിംഹം രണ്ടാഴ്ചയായി കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് കോളജിലെ വിദഗ്‌ധ ഡോക്‌ടർമാരുടെ മോൽനോട്ടത്തിൽ ചികിത്സയിലായിരുന്നു.മൃഗശാലയിലെ ഭൂരിഭാഗം ജീവികളെയും പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു കഴിഞ്ഞു. ഏതാനും ജീവികൾ മാത്രമാണ് ഇപ്പോൾ ചെമ്പൂക്കാവിലെ മ്യൂസിയത്തിൽ അവശേഷിക്കുന്നത്.


Post a Comment

Previous Post Next Post