അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു


 ചങ്ങരംകുളം: പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂളിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. നവാഗതരായ വിദ്യാർഥികളെ സ്വീകരിച്ചുകൊണ്ട് നടന്ന ചടങ്ങിൽ ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് മുസ്തഫ കിഴിക്കര അധ്യക്ഷത വഹിച്ചു. 


സ്കൂൾ ലീഡർ ഫാത്തിമ റിഥ് പി. സൈബർ സുരക്ഷാ ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ പി.വി. വില്ലിംഗ്ടൺ സ്വാഗതം പറഞ്ഞു. അസ്സബാഹ് സെക്രട്ടറി ഹമീദ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു.

Post a Comment

Previous Post Next Post