വളയംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഫുഡ് ടെക്നോളജി വിഭാഗം ഇക്കഴിഞ്ഞ ഫൈനൽ ഇയർ ഡിഗ്രി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയത് അഭിമാനമായി
ഫൈനൽ സെമസ്റ്റർ പരീക്ഷയ്ക്ക് ഹാജരായ 34 വിദ്യാർഥികളും വിജയിച്ചതോടെയാണ് നേട്ടം കൈവരിച്ചത്.
വിജയികളായ വിദ്യാർഥികളെയും ഉന്നത വിജയത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും ആദരിക്കുന്നതിനായി വിപുലമായ അനുമോദന ചടങ്ങ് സംഘടിപ്പിക്കാൻ മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.പി.എം. അഷ്റഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി. മുഹമ്മദ് ഉണ്ണി ഹാജി, കുഞ്ഞിമുഹമ്മദ് പന്താവൂർ, റസാക്ക് ചങ്ങരംകുളം, പി.ഇ. അബ്ദുസ്സലാം മാസ്റ്റർ എന്നിവർ സംസാരിച്ചു.



