കുന്നംകുളം:വരാനിരിക്കുന്ന ഓണക്കാലത്ത് നഗരസഭയെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കുന്നംകുളം നഗരസഭയിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ചെണ്ടുമല്ലി തൈകളും പച്ചക്കറി തൈകളും വിതരണം ചെയ്തു. ഓണത്തിന് വിളവെടുപ്പ് നടത്താൻ പാകത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നഗരസഭയിൽ വെച്ചു നടന്ന ചടങ്ങിൽ തൈകളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ നിർവ്വഹിച്ചു.
ഓണക്കാലത്ത് വിപണിയിൽ ആവശ്യക്കാരുള്ള പൂക്കളും വിഷരഹിത പച്ചക്കറികളും സ്വന്തമായി ഉത്പാദിപ്പിക്കാൻ കുടുംബശ്രീ അംഗങ്ങളെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ കുന്നംകുളം സി.ഡി.എസ് 1 വൈസ്ചെയർപേഴ്സൺ ഷീജ ജയൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് 2 ചെയർപേഴ്സൺ കെ.എ. രമണി സ്വാഗതം ആശംസിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി കെ.കെ. മനോജ്, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മെമ്പർ സെക്രട്ടറി ബിന്നു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.



