നന്നംമുക്കിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി


 ചങ്ങരംകുളം:ദേശീയ ജന്തുരോഗ നിർമ്മാർജ്ജന പദ്ധതിയുടെ (NADCP) ഭാഗമായി നടത്തുന്ന കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിൻ്റെ എട്ടാം ഘട്ടത്തിന് നന്നംമ്മുക്കിൽ തുടക്കമായി.ജൂലൈ 13 വരെയാണ് വാക്‌സിനേഷൻ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ നന്നമ്മുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനാഥ് നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്‌തഫ മുഖ്യാതിഥിയായിരുന്നു.പഞ്ചായത്ത് മെമ്പർമാരായ റഫീഖ്, രമേഷ്, റഷീദ്, സുധീഷ് ഷബ്ന ഷാമില ഹൈറുനീഷ.എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരായ പള്ളിക്കര വെറ്ററിനറി സർജൻ ഡോ. നഹീൽ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീമതി. രാജേശ്വരി എന്നിവർ കുത്തിവെപ്പ് യജ്ഞത്തിന് നേതൃത്വം നൽകുകയും ചടങ്ങിൽ പങ്കെടുകയും ചെയ്തു‌.കർഷകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി തങ്ങളുടെ വളർത്തുമൃഗങ്ങൾക്ക് കുത്തിവെപ്പ് ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post