കൂറ്റനാട് വാവന്നൂരിൽ ടോറസ് ലോറിയിടിച്ച് നാഗലശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം

കൂറ്റനാട്: വാവന്നൂരിൽ ടോറസ് ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. നാഗലശ്ശേരി വാവനംപുരയിടത്തിൽ ഗോപിനാഥൻ എന്ന ഹരി (48) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7.30 ഓടെ വാവന്നൂർ ഗാമിയോ കൺവെൻഷൻ സെന്ററിന് മുന്നിലായിരുന്നു അപകടം. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഹരിയെ ടോറസ് ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post