കടവല്ലൂരിൽ ലോറി ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു.പടിഞ്ഞാറ്റുമുറിയിൽ ചൊവ്വാഴ്‌ച വൈകിട്ട് ആറുമണിയോടെയാണ് അപകടം നടന്നത്.
സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട് നിർമ്മാണത്തിന് കല്ലുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. വൈദ്യുത പോസ്റ്റ് പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം ഭാഗികമായി തടസ്സപ്പെട്ടു. വൈദ്യുതവകുപ്പ് ജീവനക്കാർ എത്തി തകർന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ച് ബുധനാഴ്‌ച വൈകിട്ട് 5 മണിയോടെ പ്രദേശത്ത് തടസ്സപ്പെട്ട വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു



