ആനക്കര :കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്പ്രോച്ച് റോഡ് മഴയിൽ തകർന്ന പ്രദേശം വി.ടി.ബൽറാം എംഎൽഎ സന്ദർശിച്ചു. അപ്പ്രോച്ച് റോഡ് നിർമ്മാണം വേഗത്തിലാക്കണമെന്ന് എംഎൽഎ കരാർ കമ്പനിക്ക് നിർദ്ദേശം നൽകി.
പദ്ധതിയുടെ ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്താനും, തുടർന്നുള്ള പ്രവർത്തനം വേഗത്തിലാക്കാനും മന്ത്രിതലയോഗം തിരുവനന്തപുരത്ത് ചേരുമെന്ന് അദ്ദേഹം പറഞ്ഞു. ജലസേചന ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഓഫീസിൽ നടക്കുന്ന യോഗത്തിൽ കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ പങ്കെടുക്കുമെന്ന് വി. ടി. ബൽറാം അറിയിച്ചു.
ആനക്കര പഞ്ചായത്ത് പ്രസിഡണ്ട് പി.എൻ. അംബിക, പി ബാലകൃഷ്ണൻ, സലീം കൂടല്ലൂർ, അഡ്വ. ബഷീർ, പഞ്ചായത്തംഗങ്ങളായ റഷീദ് ഉമ്മത്തൂർ, സുനിത ദിലീപ് , മനോജ് പി. കെ, പൗലോസ് ജോർജ് കൺസഷൻ കമ്പനി ജനറൽ മാനേജർ മജീദ് എന്നിവരും പങ്കെടുത്തു.



