റാസ് ലഫാൻ ദുരന്തം: നാല് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും


ഖത്തറിലെ റാസ് ലഫാനിലുണ്ടായ അപകടത്തിൽ മരണപ്പെട്ട 12 ഇന്ത്യൻ പൗരന്മാരിൽ നാല് പേരുടെ മൃതദേഹങ്ങൾ ഇന്ന് ഇന്ത്യയിൽ എത്തിക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ബാക്കിയുള്ള എട്ട് പേരുടെ ഭൗതികശരീരങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും എംബസി വ്യക്തമാക്കി.

നടപടിക്രമങ്ങളിലുടനീളം മരണപ്പെട്ടവരുടെ കുടുംബങ്ങളുമായും ബന്ധപ്പെട്ട അധികാരികളുമായും എംബസി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. കൂടാതെ, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും, സഹായങ്ങൾ നൽകിയ ഖത്തർ അധികൃതർക്കും ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകൾക്കും നന്ദി അറിയിക്കുന്നതായും എംബസി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു



Post a Comment

Previous Post Next Post