കുറ്റിപ്പുറത്തെ വ്യാപക പോത്തു മോഷണം:കുന്നംകുളം സ്വദേശി അറസ്റ്റിൽ

കുറ്റിപ്പുറം:വ്യാപകമായി നടന്ന പോത്ത് മോഷണ കേസിൽ ഒരാൾ അറസ്റ്റിൽ. കുന്നംകുളം സ്വദേശി കണ്ടത്ത് വളപ്പിൽ രഹനാസ് (24)നെ ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 6 മാസത്തിനിടെ കുറ്റിപ്പുറത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പോത്തുകൾ മോഷണം പോയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post