സ്‌കൂള്‍ വിട്ടെത്തി കുളിക്കാനിറങ്ങി; ആറും എട്ടും വയസ്സുള്ള സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു


 മലപ്പുറം: കവനൂരില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു ഫഹിയ ഫാത്തിമ (8) ഫഹ്‌നാന്‍ (6) എന്നിവരാണ് മരിച്ചത്. ഇരവേറ്റി ചോലയില്‍ അലിയുടെ മക്കളാണ് ഇരുവരും. ഇരുവരും കുളത്തില്‍ കുളിക്കാനിറങ്ങയിപ്പോഴായിരുന്നു അപകടം.


സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതിന് പിന്നാലെ സമീപത്തെ കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു സഹോദരങ്ങള്‍. വൈകിയിട്ടും തിരിച്ച് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഫഹിയ ഫാത്തിമ നാലാം ക്ലാസിലും ഫഹ്‌നാന്‍ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post