പിറവം സ്വദേശി ഡോ.വി.പി.പൈലിക്ക് രാജ്യാന്തര പുരസ്ക്കാരം

പിറവം: പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.വി.പി.പൈലിയെ ലണ്ടനിലെ റോയൽ കോളജ് ഓഫ് ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിശിഷ്ട സേവന പുരസ്കാരം നൽകി ആദരിച്ചു. പ്രസിഡന്റ് ഡോ. റാണി താക്കർ പുരസ്ക‌ാരം നൽകി. പ്രസവ ചികിത്സാ രംഗത്ത് ഡോക്ടർമാർക്ക് പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിച്ച് സജീവമായ ഡോ. പൈലി, പ്രസവാനന്തര രക്തസ്രാവം കുറയ്ക്കാൻ 3 ഉപകരണങ്ങളും കണ്ടുപിടിച്ച് രാജ്യാന്തര തലത്തിൽ ശ്രദ്ധേയനാണ്. സൊസൈറ്റി ഓഫ് വജൈനൽ സർജൻസ് ഓഫ് ഇന്ത്യ സംഘടനയുടെ ദേശീയ പ്രസിഡന്റാണ്. പിറവം കക്കാട് വാക്കനാൽ കുടുംബാംഗമായ ഡോ.പൈലി കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിൽ പ്രവർത്തിച്ച ശേഷം ഇപ്പോൾ ആലുവ രാജഗിരി ആശുപത്രിയിൽ സീനിയർ കൺസൽറ്റന്റാണ്.

Post a Comment

Previous Post Next Post