ചമ്രവട്ടം വഴി രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ യാത്രക്കാർക്ക് ആശ്വാസം


തിരൂർ–പൊന്നാനി റൂട്ടിൽ ദിവസേന ജോലിക്കും പഠനത്തിനും ചികിത്സാ ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകൾക്ക് ആശ്വാസമായി ചമ്രവട്ടം വഴി രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് ആരംഭിച്ചു.

ചമ്രവട്ടം സെന്ററിൽ നടന്ന ചടങ്ങിൽ ബസുകളുടെ ഫ്ലാഗ് ഓഫ് കർമം തവനൂർ എംഎൽഎ വി.എസ് . ജോയ് നിർവഹിച്ചു. 

കാലടി പഞ്ചായത്ത് പ്രസിഡന്റ് മുബ്ഷിറ അധ്യക്ഷത വഹിച്ചു.

ഗ്രാമീണ മേഖലയിലെ യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുന്നതും പൊതുഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതുമായ നടപടിയാണ് പുതിയ സർവീസുകളുടെ ആരംഭമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. 

വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും വയോജനങ്ങൾക്കും ഉൾപ്പെടെ യാത്രക്കാരുടെ ദൈനംദിന യാത്ര കൂടുതൽ സൗകര്യപ്രദമാക്കാൻ പുതിയ ബസുകൾ സഹായകരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

ചടങ്ങിൽ കെ.എസ്.ആർ.ടി.സി പൊന്നാനി ഡി.ടി.ഒ കെ.പി. രാധാകൃഷ്ണൻ, വാർഡ് മെമ്പർ സലിം നരിപ്പറമ്പ്, സുരേഷ് പൊൽപാക്കര, എം. അബ്ദുള്ളക്കുട്ടി, വി.പി. ഷാഫി, റഫീഖ് പിലാക്കൽ, സാജുമോൻ എം.യു. തുടങ്ങിയവർ സംസാരിച്ചു. 

പുതിയ സർവീസുകൾക്ക് പലയിടങ്ങളിലും നാട്ടുകാർ സ്വീകരണം നൽകി.

Post a Comment

Previous Post Next Post