എരുമപ്പെട്ടിയിൽ ഇലക്ട്രിക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം


 എരുമപ്പെട്ടിയിൽ ഇലക്ട്രിക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് തീപിടുത്തമുണ്ടായത്. രണ്ട് ലക്ഷം രൂപയുടെ നഷ്ട‌ം കണക്കാക്കുന്നു. കടങ്ങോട് റോഡ് സെന്ററിൽ ഐ ടി സി റോഡിൽ പ്രവർത്തിക്കുന്ന പാറക്കൽ ഇലക്ട്രിക്സ് വർക്ക് ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ ഉടമയെ വിവരമറിയിച്ചു. തുടർന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഷോപ്പിലെ വൈദ്യുതി ലൈനിൽ വന്ന ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. റിപ്പയറിംഗ് കഴിഞ്ഞ് സൂക്ഷിച്ചിരുന്ന മോട്ടോറുകൾ,മിക്‌സികൾ, ഫാനുകൾ ഉൾപ്പടെയുള്ള വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു.

Post a Comment

Previous Post Next Post