വായനയുടെ വെളിച്ചത്തിൽ തുല്യതാ പഠിതാക്കൾ പി.എൻ. പണിക്കർ അനുസ്മരണം നടത്തി


 കുറ്റനാട്: തൃത്താല ബ്ലോക്കിലെ ജി.വി.എച്ച്.എസ്.എസ് വട്ടേനാട് തുല്യതാ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണവും പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു.


ചടങ്ങ് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.

കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ അധ്യക്ഷയായി


ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. നീതു ടീച്ചർ, എം.കെ. ചന്ദ്രൻ മാഷ്, ടി.വി. രോഹിണി ടീച്ചർ, വിജയ് മാഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


 തലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറിയും വിരമിച്ച എ.ഇ.ഒയുമായ ഒ. രാജൻ മുഖ്യപ്രഭാഷണം നടത്തി.


വായന മനുഷ്യന്റെ അറിവിനെയും ചിന്താശേഷിയെയും സമ്പന്നമാക്കുന്ന ശക്തിയാണെന്നും പി.എൻ. പണിക്കറുടെ വായനാ പ്രസ്ഥാനത്തിന്റെ സന്ദേശം പുതുതലമുറയിലേക്ക് എത്തിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും പ്രഭാഷകർ അഭിപ്രായപ്പെട്ടു.


കോ-ഓർഡിനേറ്റർ എം. ഭാസ്കരൻ സ്വാഗതവും എൻ.കെ. രാജൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post