കേച്ചേരിയിൽ കോൺക്രീറ്റ് മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ ക്രൂരമായി മർദിച്ചു.
കേച്ചേരി
ആയമുക്ക് സ്വദേശി മുഹമ്മദ് ഷാഫിക്കാണ് മർദനമേറ്റത്. കേച്ചേരി ആയമുക്ക് സ്വദേശികളായ അബ്ദുൽ കരീം, റഊഫ്,റാസിക്ക് എന്നിവർക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു.
മർദനമേറ്റ ഷാഫിയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള പറമ്പിൽ പ്രതികൾ കോൺക്രീറ്റ് മാലിന്യം നിക്ഷേപിച്ചതാണ് മർദനത്തിന് കാരണം. ഇത് ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ ചോദ്യംചെയ്തതിനാണ് ഷാഫിക്ക് അതിക്രൂരമായ മർദനമേറ്റത്.
അക്രമത്തിൽ നിന്ന് മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷാഫിയുടെ മാതാവിനും പരുക്കേറ്റെന്നാണ് വിവരം. ഷാഫിയും മാതാവും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
സംഭവത്തിനുശേഷം
ഒളിവിൽ പോയ പ്രതികൾക്കായി കുന്നംകുളം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി



