കോക്കൂർ:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഈ വർഷം മുതൽ മൂന്നു പുതിയ ഡിഗ്രി ബാച്ചുകൾ കൂടി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി
ബി എ സ്സി. മൈക്രോബയോളജി, ബീ ബി എ (എച്ച് ആർ), ബികോം. ടാക്സേഷൻ എന്നീ ബാച്ചുകളാണ് പുതുതായി അനുവദിച്ചിട്ടുള്ളത്
ഈ ബാച്ചുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കോളേജ് ഓഫീസിൽ നേരിട്ട് വന്ന് പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ് കോയ അറിയിച്ചു



