ജൂൺ 21 ഞായറാഴ്ച വൈകുന്നേരം റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ അപകടത്തിൽ ദോഹയിലെ ഇന്ത്യൻ എംബസി അഗാധമായ ആശങ്ക രേഖപ്പെടുത്തി. 54 പേർക്ക് പരിക്കേൽക്കുകയും 18 പേരെ കാണാതാകുകയും ചെയ്ത സംഭവത്തിൽ ഖത്തർ സർക്കാരിനും ജനങ്ങൾക്കും ഒപ്പം ഇന്ത്യൻ സമൂഹവും എംബസിയും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സഹായങ്ങൾക്കുമായി എംബസി അടിയന്തര ഹെൽപ്‌ലൈൻ നമ്പറുകളും ഇമെയിൽ വിലാസവും ജനങ്ങൾക്കായി പങ്കുവെച്ചിട്ടുണ്ട്. +974 5564 7502, +974 5538 4683 എന്നീ ഫോൺ നമ്പറുകളിലോ cons.doha@mea.gov.in എന്ന ഇമെയിലിലോ സഹായങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.



