കോക്കൂർ:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിനോടനുബന്ധിച്ച് പുതുതായി നിർമ്മിച്ച ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു
ഹോസ്റ്റൽ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ
പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി ഉത്ഘാടനം നിർവഹിച്ചു.
വിദ്യാർത്ഥിനികൾക്ക് സുരക്ഷിതവും മികച്ചതുമായ താമസസൗകര്യം ഉറപ്പാക്കുന്നതിൽ പുതിയ ഹോസ്റ്റൽ വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു
ഹോസ്റ്റൽ കോമ്പൗണ്ടിൽ നടന്ന പൊതുയോഗത്തിൽ കോളേജ് കമ്മിറ്റി ജനറൽ സെക്രട്ടറി വി. മുഹമ്മദ് ഉണ്ണി ഹാജി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പി.പി.പി.എം. അഷ്റഫ്, ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം, അഷ്റഫ് കോക്കർ, പ്രൊഫ. മുഹമ്മദ് കോയ, അഡ്വ. സിദ്ദീഖ് പന്താവൂർ, പന്താവൂർ ട്രസ്റ്റ് ചെയർമാൻ കുഞ്ഞുമുഹമ്മദ്, കെ.പി. അബ്ദുൽ അസീസ്, പി.പി. യൂസഫലി, സുബൈർ എന്നിവർ സംസാരിച്ചു.



