എടപ്പാൾ : എസ്.എസ്.എൽ.സി പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച തവനൂർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെ ആദരിക്കുന്ന എം.എൽ.എ എക്സലൻസി അവാർഡ് വിതരണം തിങ്കളാഴ്ച നടക്കും.
തിങ്കളാഴ്ച രാവിലെ 10 മണിക്ക് നരിപ്പറമ്പ് താജ് പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങ് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും.
മോട്ടിവേഷൻ ട്രെയിനർ പി.എം.എ ഗഫൂർ, അഡ്വ നജ്മ തബ്ഷീറ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അഡ്വ വി.എസ് ജോയ് എം.എൽ.എ അറിയിച്ചു.



