പരിശുദ്ധ പാത്രിയർക്കീസ് ബാവ അർമേനിയൻ ഓർത്തഡോക്സ് കാതോലിക്കോസിനെ സന്ദർശിച്ചു


 ലെബനോൻ :ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ

പാത്രിയർക്കീസ് ബാവ വ്യാഴാഴ്ച  ബിക്‌ഫയയിലെ കാതോലിക്കോസേറ്റ് ആസ്ഥാനത്ത് എത്തി അർമേനിയൻ ഓർത്തഡോക്സ് സഭയുടെ സിലീഷ്യയിലെ ഗ്രേറ്റ് ഹൗസിന്റെ കാതോലിക്കോസ് പരിശുദ്ധ ആരാം പ്രഥമൻ ബാവയെ സന്ദർശിച്ചു.



പരിശുദ്ധ പാത്രിയർക്കീസ് ബാവയോടൊപ്പം മോർ ജസ്റ്റിനോസ് ബൗലോസ് സഫർ മെത്രാപ്പോലീത്ത, മോർ ക്ലീമിസ് ദാനിയേൽ കുര്യേ മെത്രാപ്പോലീത്ത, മോർ ജോസഫ് ബാലി മെത്രാപ്പോലീത്ത എന്നിവർ പങ്കെടുത്തു.



കൂടിക്കാഴ്ചയിൽ മധ്യപൂർവദേശത്തെ നിലവിലെ ഗൗരവമേറിയ സാഹചര്യങ്ങൾ ഇരു സഭാധ്യക്ഷന്മാരും വിലയിരുത്തി. അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ് സഭയും അർമേനിയൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള സഹോദരബന്ധം കൂടുതൽ ശക്തിപ്പെടുത്തുvന്നതിന്റെയും ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പൊതുതാൽപര്യ വിഷയങ്ങളിൽ പരസ്പര പിന്തുണ തുടരുന്നതിന്റെയും ആവശ്യകത  പാത്രിയർക്കീസ് ബാവ ഊന്നിപ്പറഞ്ഞു.



ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ ഐക്യം, വിവിധ സഭകളുമായുള്ള ദൈവശാസ്ത്ര സംവാദങ്ങൾ, സഭകൾ തമ്മിലുള്ള സഹകരണം എന്നിവയുൾപ്പെടെയുള്ള എക്യുമെനിക്കൽ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

Post a Comment

Previous Post Next Post