തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ ആര്‍ എസ് ബാബു(84) അന്തരിച്ചു. പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സിലെ വസതിയിലായിരുന്നു അന്ത്യം. പ്രസ് ക്ലബ് ഹോണററി അംഗവും തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ജേണലിസം മുന്‍ ഡയറക്ടറുമായിരുന്നു.ജേണലിസം അധ്യാപകന്‍ കൂടിയായ അദ്ദേഹം കലാകൗമുദി വാരിക എഡിറ്റര്‍, കേരളകൗമുദി ദിനപത്രം ഡെപ്യൂട്ടി എഡിറ്റര്‍ എന്നി നിലകളില്‍ പ്രശസ്തനായിരുന്നു. കേരള കൗമുദിയിലൂടെയാണ് പത്രപ്രവര്‍ത്തന രംഗത്തേയ്ക്ക് കടന്നു വന്നത്. കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്വെയര്‍ - മള്‍ട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇന്‍വിസ് മള്‍ട്ടിമീഡിയ ഫൗണ്ടര്‍-ചെയര്‍മാനാണ്.
എന്‍ എസ് ആറിന്റെ നിരവധി റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമാണ്. മാധ്യമ രംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.



