യു. അബൂബക്കർ സ്മ‌ാരക പുരസ്കാരം ഉമ്മൻ ചാണ്ടിക്ക്


 എരമംഗലം (മലപ്പുറം): മുതിർന്ന കോൺഗ്രസ് നേതാവും മലപ്പുറം ഡി.സി.സി. അധ്യക്ഷനുമായിരുന്ന യു. അബൂബക്കർ സ്മാരണക്കായി യു. അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2026 ലെ യു. അബൂബക്കർ സ്‌മാരക പുരസ്‌കാരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മരണാനന്തര ബഹുമതിയായി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 11,111 രൂപയും ഫലകവും പ്രശസ്‌ി പത്രവും അടങ്ങിയതാണ് പുരസ്ക‌ാരം.ഓഗസ്റ്റിൽ എരമംഗലത്ത് നടക്കുന്ന യു. അബൂബക്കർ അനുസ്‌മരണം സമ്മേളനത്തിൽ ചാണ്ടിഉമ്മൻ എം.എൽ.എ.ഉൾപ്പെടെയുള്ള ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾ പുരസ്‌കാരം ഏറ്റുവാങ്ങുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഷാജി കാളിയത്തേൽ അറിയിച്ചു.

Post a Comment

Previous Post Next Post