ഇന്നലെ അർദ്ധരാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും എരുമപ്പെട്ടി കാഞ്ഞിരക്കോട് തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. വീട്ടിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാഞ്ഞിരക്കോട് പരാത്തുകുളം കല്ലൂർമഠത്തിൽ കൃഷ്‌ണറാവുവിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. വീടിന്റെ പുറകുവശത്ത് നിന്നിരുന്ന വലിയ തെങ്ങ് ശക്തമായ കാറ്റിൽ കടപുഴകി വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ വീടിൻ്റെ പിൻവശത്തെ ഷീറ്റ് മേഞ്ഞ മേൽകൂര പൂർണ്ണമായും തകർന്നു. വീടിനകത്തുണ്ടായിരുന്ന വാഷിംഗ് മെഷീൻ ഉൾപ്പടെയുള്ള വീട്ടുപകരണങ്ങളും നശിച്ചു. അപകടസമയത്ത് കൃഷ്‌ണറാവുന്റെ മകൻ ഗ്രാമപഞ്ചായത്ത് അംഗം കെ. സതീഷ് കുമാറിന്റെ ഭാര്യയും കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വലിയ ശബ്‌ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഇറങ്ങിയോടി