ഫറോക്കിൽ ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി. രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരം. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളാണ് അപകടത്തിൽ പെട്ടത്.



