ലോകകപ്പ് ആവേശം;വൈദ്യുതി ലൈനുകൾക്ക് സമീപം ബാനറുകൾ പാടില്ല മുന്നറിയിപ്പുമായി കെഎസ്ഇബി


 തൃശ്ശൂർ:സംസ്ഥാനത്തെ ഫുട്ബോൾ ആരാധകർക്ക് കർശന ജാഗ്രതാ നിർദേശവുമായി കെഎസ്ഇബി. 


കളി ആവേശം അതിരുവിടരുതെന്നും വൈദ്യുതി ലൈനുകൾക്ക് സമീപം കൊടികളും ഫ്ലെക്സു‌കളും ബാനറുകളും സ്ഥാപിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്നും കെഎസ്ഇബി വാർത്താക്കുറിപ്പിൽ മുന്നറിയിപ്പ് നൽകി. 


പലയിടങ്ങളിലും ഫുട്ബോൾ ആരാധകർ ഫ്ലെക്‌സുകൾ, ബാനറുകൾ, കൊടികൾ, തോരണങ്ങൾ എന്നിവ റോഡിന് കുറുകെയും വൈദ്യുതി ലൈനുകൾക്ക് സമീപവും സ്ഥാപിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നുണ്ട്. ഇത് തികച്ചും അപകടകരമാണെന്ന് കെഎസ്ഇബി പറഞ്ഞു.

Post a Comment

Previous Post Next Post