മികവ് തെളിയിച്ച വിദ്യാർഥികൾക്ക് ആദരം

കോക്കൂർ:വളയംകുളം എം.വി.എം ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.


പി.പി.എം അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്തു. 



സ്കൂൾ പ്രിൻസിപ്പൽ റഷീദ് കരിങ്കപ്പാറ അധ്യക്ഷത വഹിച്ചു. 



കുഞ്ഞുമുഹമ്മദ് പന്താവൂർ, വി. മുഹമ്മദു ഹാജി, പി.ഐ. മുജീബ് റഹ്മാൻ, കെ.വി. ബീരാവു, സൈനു നച്ചിക്കൽ, വി.വി. മൂസക്കുട്ടി എന്നിവർ സംസാരിച്ചു.



വിദ്യാർഥികൾക്ക് ഉപഹാരങ്ങളും അനുമോദനപത്രങ്ങളും വിതരണം ചെയ്തു.

Post a Comment

Previous Post Next Post