കുന്നംകുളം ചൈതന്യ സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്കായി എൽ.ഐ.സി. ഓഫ് ഇന്ത്യ പുതിയ ട്രാവലർ വാഹനം കൈമാറി.
എൽ.ഐ.സി. ഓഫ് ഇന്ത്യ സീനിയർ ഡിവിഷണൽ മാനേജർ പ്രീത ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് വാഹനത്തിൻ്റെ താക്കോൽ കൈമാറി.
ബാലസഹായ സമിതി പ്രസിഡന്റ് അജിത് എം. ചീരൻ അധ്യക്ഷത വഹിച്ചു.
എൽഐസി മാർക്കറ്റിംഗ് മാനേജർ മനോജ് മാത്യു ഇ., സെയിൽസ് മാനേജർ വിൽസൺ ജോർജ് ഇ. ജി., കുന്നംകുളം ബ്രാഞ്ച് മാനേജർ വാസുദേവൻ എൻ. എം., അഡ്മിനിസ്ട്രേഷൻ ബ്രാഞ്ച് മാനേജർ ആന്റണി എന്നിവർ ആശംസകൾ നേർന്നു.
ചൈതന്യ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ ലിസി എൻ. ജെ. സ്വാഗതവും
ആതിര കെ. ദാസ് നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.



