കനത്ത മഴയെത്തുടർന്ന് ബ്രേക്ക് ഇട്ടപ്പോൾ റോഡിൽ തെന്നിമാറിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു. കുന്നംകുളം തൃശ്ശൂർ റോഡിൽ അക്വാ ടെക് സ്ഥാപനത്തിന് മുന്നിൽ ബുധനാഴ്‌ച രാവിലെ 8.40 ഓടെയാണ് അപകടമുണ്ടായത്. മറ്റം കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന കളത്തിപ്പറമ്പിൽ എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. മഴയത്ത് പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ ബസ് റോഡിൽ നിന്ന് തെന്നിമാറുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ റോഡരികിലുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റും തകർന്നിട്ടുണ്ട്. അപകടത്തിൽ രണ്ട് യാത്രകൾക്ക് നിസാര പരിക്കേറ്റു. ബസ്സിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. രാവിലെ തിരക്കുള്ള സമയത്താണ് അപകടമുണ്ടായതെങ്കിലും വലിയൊരു ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് റോഡിൽ വലിയ ഗതാഗത കുരുക്കുണ്ടായി. വിവരമറിഞ്ഞ് കുന്നംകുളം പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കാനടക്കമുള്ള മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു