കുന്നംകുളത്ത് പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചു


 സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ സ്ത്രീകളുടെയും ട്രാൻസ്ജെൻഡർ വ്യക്തികളുടെയും സുരക്ഷിതവും സ്വയംപര്യാപ്തവുമായ യാത്ര ഉറപ്പുനൽകുന്ന പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്ക് കുന്നംകുളത്ത് തുടക്കമായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മണ്ഡലതല ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്.തിങ്കളാഴ്‌ച രാവിലെ 9 ന് കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു ഉദ്ഘാടനം നടന്നത്. പാലക്കാട് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ വനിതാ യാത്രക്കാർക്ക് കുന്നംകുളം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മോൻസി ടിക്കറ്റുകൾ വിതരണം ചെയ്തുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

Post a Comment

Previous Post Next Post