ചാലിശ്ശേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചാലിശ്ശേരി സർവീസ് സഹകരണ ബാങ്കിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് ഡോ. എൻ. ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
സോഷ്യൽ ഫോറസ്ട്രി കൺസർവേറ്ററി വിഭാഗം മേധാവിയും ഭരണസമിതി അംഗവുമായ പി. വാസുദേവൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും വൃക്ഷസംരക്ഷണത്തിന്റെ ആവശ്യകതയും സംബന്ധിച്ച് ചടങ്ങിൽ സംസാരിച്ചവർ ബോധവത്കരണം നടത്തി.
ഭരണസമിതി അംഗങ്ങളായ സുധ, ഷാജഹാൻ, സെക്രട്ടറി പുഷ്പാകരൻ എന്നിവർസംസാരിച്ചു.
ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച് വൃക്ഷത്തൈ നടീൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.



