ചാലിശ്ശേരി:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മയിലാടിക്കുന്ന്- സിവിൽ സ്റ്റേഷൻ വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മികവ്-2026 അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.
വി.ടി.ബൽറാം എംഎൽഎ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെപിസിസി നിർവാഹകസമിതി അംഗം സി.വി.ബാലചന്ദ്രൻ മുഖ്യ അതിഥിയായി
ലഹരിക്കെതിരെ ബോധവത്കരണ പരിപാടിയായി ഏകപാത്ര നാടകം മരണമൊഴിഅവതരിപ്പിച്ച ഗോപിനാഥ് പാലഞ്ചേരിയെ, എംഎൽഎ പൊന്നാട അണിയിച്ചു
വാർഡിലെ എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് ഉപകാരങ്ങൾ നൽകി
ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി,ഡിസിസി ജനറൽ സെക്രട്ടറി കെ. ബാബുനാസർ, മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.സി..ഗംഗാധരൻ, മുഹമ്മദാലി ആന പറമ്പിൽ,ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.സുനിൽകുമാർ, യുഡിഎഫ് ചാലിശ്ശേരി മണ്ഡലം കൺവീനർ റസാക്ക് പുളിയഞാലിൽ,മണ്ഡലം പ്രസിഡന്റും, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈൻ പുളിയഞ്ഞാലിൽ,ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് റോബർട്ട് തമ്പി,പി.എ.നൗഷാദ്, മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീപ് ചെറുവാശ്ശേരി,പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്സൺ സിജി സാബു,പഞ്ചായത്തംഗങ്ങളായ വി.ആർ.പ്രകാശ്,സുലൈഖ സുലൈമാൻ,നിഷ അജിത്കുമാർ,ഷെഫീഖ് തെക്കെപ്പീടികയിൽ,അനസ് പാറയിൽ,സാബു പനക്കൽ എന്നിവർ സംസാരിച്ചു.


