വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. തൃശൂർ ജില്ലാ സമ്മേളനം ജൂലൈ 23, 24 തീയതികളിലായി കുന്നംകുളത്ത് വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കുന്നംകുളം ടൗൺ ഹാളിൽ സജമാക്കുന്ന ബാബു എം പാലിശ്ശേരിനഗറിൽ വെച്ച് ചേരുന്ന സമ്മേളനത്തിൽ വഴിയോര കച്ചവട തൊഴിൽ മേഖല ഇന്നു നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. 17 ഏരിയ കമ്മിറ്റികളിൽ നിന്നായി 300
പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പ്രതിനിധി സമ്മേളനം 23 ന് രാവിലെ 10 മണിക്ക് സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് യു പി ജോസഫ് ഉദ്ഘാടനം ചെയ്യും. പരീക്ഷകളിൽ 24-ാം തിയ്യതി രാവിലെ 9 മണിക്ക് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വഴിയോര കച്ചവട തൊഴിലാളികളുടെ മക്കളെ ആദരിക്കും സി. പി. ഐ. എം. സംസ്ഥാന കമ്മിറ്റി അംഗം എ. സി. മൊയ്തീൻ എംഎൽഎ ആദര സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു നേതാക്കളായ പി.കെ. പുഷ്പാകരൻ, പി.എം. സോമൻ, വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ സംസ്ഥാന ഭാരവാഹികളായ ആർ.വി. ഇഖ്ബാൽ, ഡോക്ടർ കെ എസ് പ്രദീപ്‌കുമാർ, സുനിൽ കുമാർ എൽ രമേശൻ, ജിനി രാധാകൃഷ്ണൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. ഇടതുമുന്നണി സർക്കാരുകൾ കൊണ്ടുവന്ന ചട്ടവും സ്കീമും, ക്ഷേമനിയിയും കേരളത്തിലെ 20 ലക്ഷം വരുന്ന വഴിയോരക്കച്ചവടക്കാർക്ക് ഒരു പുതിയ പ്രതീക്ഷ നൽകിയിരുന്നു ഒരു ഗവൺമെന്റ് തൊഴിലാളികൾക്ക് അനുകൂലമായി കൊണ്ടുവന്ന നിയമം ഒറ്റയടിക്ക് ഇല്ലാതാക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് മാറിവന്ന യുഡിഫ് ഗവൺമെന്റ് സ്വീകരിച്ചിട്ടുള്ളത്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വ്യാപകമായ കുടിയൊഴിപ്പിക്കൽ നടക്കുകയാണ് അർദ്ധരാത്രി കള്ളന്മാരെ പോലെ വന്നാണ് പല കടകളും എടുത്തു മാറ്റുന്നത്. ഇതിന് ചെറുത്ത് പരാജയപ്പെടുത്തുന്നതിന് കൂടിയുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്ന തീരുമാനങ്ങൾ സമ്മേളനത്തിൽ കൈകൊള്ളുമെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുത്ത സംസ്ഥാന സെക്രട്ടറി ആർ വി ഇക്ബാൽ, സംഘാടകസമിതി ജനറൽ കൺവീനർ പി എം സുരേഷ്, യൂണിയൻ ഭാരവാഹികളായ ജിനി രാധാകൃഷ്‌ണൻ, ടി ശ്രീകുമാർ, ടി.സുധാകരൻ അജിത്ത് ഗുരുവായൂർ എന്നിവർ അറിയിച്ചു


