എരുമപ്പെട്ടി കാഞ്ഞിരക്കോട് മിനി നഗറിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. തെരുവുനായ കൂട്ടത്തിൻ്റെ ആക്രമണത്തിൽ നിന്നും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ക്രിസ്വിൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. വീട്ടിൽ നിന്നും കളിക്കാനായി പുറത്തിറങ്ങിയ ക്രിസ്വിനു നേരെ റോഡിലുണ്ടായിരുന്ന തെരുവുനായ്ക്കൾ കൂട്ടമായി കുരച്ചുകൊണ്ട് പാഞ്ഞടുക്കുകയായിരുന്നു. ഭയന്ന കുട്ടി തൊട്ടടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം കാരണം കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രികരും ഭീതിയിലാണ്. നായ ശല്യത്തിന് അടിയന്തര പരിഹാരം കാണാൻ അധികൃതർ ഉടൻ ഇടപെടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.