കാട്ടകാമ്പാലിൽ 4 മേഖലകൾ തിരിച്ച് ഹോമിയോ ആയുർവേദ ക്യാമ്പുകൾക്ക് തുടക്കമിടുന്നു.
സർവ ജനവിഭാഗങ്ങളുടെയും ആരോഗ്യത്തിന് കരുതൽ നൽകാൻ പഞ്ചായത്തിലെ ഹോമിയോ ആയുർവേദ സെന്ററുകളുടെ സഹകരണത്തോടെ കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഹോമിയോ ആയുർവേദ ക്യാമ്പുകൾക്ക് ജൂലൈ 7 ന് തുടക്കമിടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ.
പൊതു ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് 4 മേഖലകൾ തിരിച്ചാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാട്ടകാമ്പാൽ YMCA, പെങാമുക്ക് ഗ്രാമീണ വായനശാല, പഴഞ്ഞി ഗവർമെന്റ് ഹൈ സ്കൂൾ, പട്ടിത്തടം സ്വാഗത് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ ഡോക്ടർമാരെ കൂടാതെ വിദഗ്ദരായ ഹോമിയോ ആയുർവേദ ഡോക്ടർമാർ ക്യാമ്പിൽ രോഗികളെ പരിശോധിക്കും.
തുടർന്ന് സൗജന്യമായ മരുന്നുകളും വിതരണം ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
മഴക്കാലത്തെ മുൻ നിർത്തിയാണ് സമയബന്ധിതമായി ക്യാമ്പുകൾ ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 7 ന് കാലത്ത് 9 മണിക്ക് കാട്ടകാമ്പാൽ YMCA യിൽ
YMCA യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാംപിന്റെ
ഔപചാരികമായ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്. കെ ജയശങ്കർ നിർവഹിക്കുമെന്ന്
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ എം റസാക്ക് അറിയിച്ചു.
മറ്റ് ക്യാമ്പുകൾ ജൂലൈ 11 ന് പഴഞ്ഞി ഗവണ്മെന്റ് ഹൈ സ്കൂളിലും,14 ന് പെങ്ങാമുക്ക് ഗ്രാമീണ വായന ശാലയിലും ജൂലൈ 21 പട്ടിത്തടം സ്വാഗത് ഓഡിറ്റോറിയത്തിലും നടത്തുമെന്ന് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ എം റസാക്ക്, ആയുർവേദ മെഡിക്കൽ ഓഫിസർ Dr. ശബ്ന ലാൽ എന്നിവർ വ്യക്തമാക്കി.
പഴഞ്ഞി CHC യുടെ നേതൃത്വത്തിൽ പകർച്ചവ്യാധി ബോധവത്കരണവും ജീവിതശൈലീരോഗ സ്ക്രീനിംഗും ഇതോടൊപ്പം ഉണ്ടാവുന്നതാണെന്നും ഇവർ കൂട്ടിച്ചേർത്തു.


