പെരിങ്ങോട് യൂത്ത് ലൈബ്രറിയിൽ ശല്യതന്ത്ര ആയുർവേദ ചികിത്സാ ക്യാമ്പ്


 പെരിങ്ങോട്: പെരിങ്ങോട് യൂത്ത് ലൈബ്രറിയും വാവനൂർ അഷ്ടാംഗം ആയുർവേദ ചികിത്സാലയവും സംയുക്തമായി സംഘടിപ്പിച്ച ശല്യതന്ത്ര പാരാ സർജിക്കൽ അവസ്ഥകൾക്കുള്ള പ്രത്യേക ആയുർവേദ ചികിത്സാ ക്യാമ്പ് നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ ടി.വി ഉദ്ഘാടനം ചെയ്തു.

യൂത്ത് ലൈബ്രറി പ്രസിഡന്റ് എ. സേതുമാധവൻ അധ്യക്ഷത വഹിച്ചു. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മോഹൻദാസ് മുഖ്യാതിഥിയായി. 

വാവനൂർ അഷ്ടാംഗം ആയുർവേദ ചികിത്സാലയത്തിലെ ശല്യതന്ത്ര വിഭാഗം ഡോ. ജ്യോത്സന ചികിത്സാ ക്യാമ്പിന് നേതൃത്വം നൽകി. 

ഹൗസ് സർജൻ കാവ്യ എ.പി പദ്ധതി വിശദീകരിച്ചു. ഹൗസ് സർജൻമാരായ ഗൗരി, ശ്രുതി, ഗായത്രി സുരേഷ്, സുജ, ശ്രീനാഥ് എന്നിവർ ചികിത്സാ ക്യാമ്പിൽ പങ്കെടുത്തു.

വാർഡ് അംഗം എൻ.ആർ. അരുൺകുമാർ, ലൈബ്രറി ജോയിന്റ് സെക്രട്ടറിമാരായ അജേഷ് എ.എസ്., ടി. രാജീവ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post