പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിന് മൂന്ന് വർഷം കഠിനതടവും,50,000 രൂപ പിഴയും ശിക്ഷ.
കാസർഗോഡ് മടിക്കൈ സ്വദേശി 24 വയസ്സുള്ള മുഹമ്മദ് സജീറിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് സുരേഷ് കുമാർ ശിക്ഷിച്ചത്. 2021 ജൂണിലാണ് കേസിനാസ്‌പദമായ സംഭവം. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് സഹോദരൻ നൽകിയ പരാതിയിൽ വാടാനപ്പിള്ളി എസ്.ഐ. വിവേക് നാരായണൻ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും, കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി സലീഷ് എൻ.എസ് തുടരന്വേഷണം നടത്തി അന്വേഷണം പൂർത്തിയാക്കുകയുമായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ.സി.നിഷ എന്നിവർ ഹാജരായി.


