9 ലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയ പ്രധാന പ്രതികളെ ഗോവയിൽ നിന്നും പിടികൂടി വിയ്യൂർ പോലീസ്. 95 ഗ്രാം സ്വർണ്ണം ടെയ്ക്ക് ഓവർ ചെയ്യാനെന്ന വ്യാജേന വിയ്യൂരിലെ ധനകാര്യസ്ഥാപനത്തിൽ നിന്നും 9 ലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതികളായ ഒല്ലൂർ ക്രിസ്റ്റഫർ നഗർ സ്വദേശിയായ മേക്കാട്ടുകുളം വീട്ടിൽ സജു വർഗ്ഗീസ് (52), കുന്നംകുളം കിഴൂർ സ്വദേശിയായ മേക്കാട്ടുകുളം വീട്ടിൽ നവീൻ സജു (22), വേലൂർ വെങ്ങിലശ്ശേരി സ്വദേശി വൈകുണ്ഡം വീട്ടിൽ നാരായണൻ നമ്പൂതിരി (59) എന്നിവരെയാണ് വിയ്യൂർ പോലീസ് ഗോവയിൽ നിന്നും പിടികൂടിയത്. കേസിലേക്ക് മലപ്പുറം വണ്ടൂർ ഇരുപത്തിയെട്ടിൽ സ്വദേശിയായ കുന്നുമ്മൽ വീട്ടിൽ കെ. അനൂപ് (33), എന്നിവരേയും ജാമ്യം ലഭിച്ച മറ്റു മൂന്നുപ്രതികളേയും നാട്ടിൽ നിന്നും പിടികൂടിയിരുന്നു. മെയ് 25 നായിരുന്നു കേസിനാസ്പദമായ സംഭവം.അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഒളിവിൽ പോയ പ്രതികളെ പിന്നീട് ഗോവയിൽ നിന്നും അതിവിദഗ്‌ധമായി പിടികൂടുകയായിരുന്നു.വിയ്യൂർ ഇൻസ്പെക്ടർ മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ.-മാരായ സന്തോഷ്, ശ്രീജിൻ,വിനോജ് കുമാർ. എഎസ്ഐ-മാരായ സുനിൽകുമാർ, ശ്രീകുമാർ, സിപിഒമാരായ ജോഷി, വിമൽ, ജോൺസൺ, ടോമി, സുഭാഷ്,ഭദ്രൻ, കൃഷ്ണപ്രസാദ്, മനേക്, നിഷി എന്നിവരാണ് ഉണ്ടായിരുന്നത്.