കാട്ടകാമ്പാൽ മാർ ഇഗ്നേഷ്യസ് ഓർത്തഡോക്‌സ് പള്ളിയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിലായി. മലപ്പുറം കല്ലുർമ തലേക്കര വീട്ടിൽ അഭിജിത്ത് (19) ആണ് പോലീസ് പിടിയിലായത്. പള്ളി കോമ്പൗണ്ടിലുള്ള മുൻ വികാരി ഫാദർ പി. പി. സൈമൺ അച്ചന്റെ കല്ലറയിലെ ഓട്ടുവിളക്കും, പള്ളിയുടെ നടുമുറി കുരിശുപള്ളിക്ക് മുൻവശത്തെ തൂക്കുവിളക്കുമാണ് മോഷണം പോയത്. കഴിഞ്ഞ ജൂൺ പന്ത്രണ്ടാം തീയതി പുലർച്ചെ മൂന്നുമണിയോടെയാണ് മോഷണം നടന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പള്ളി അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു